42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു
Oct 14, 2026 12:33 PM | By PointViews Editor

കൊട്ടിയൂർ: മുടങ്ങാതെ 42-ാം വർഷവും കോൺഗ്രസ് സേവാദൾ ഭടൻമാർ കൊട്ടിയൂരിലെത്തി ആലക്കളത്തിൽ ജോയിച്ചനേയും വടക്കയിൽ ജോയി കുട്ടിയേയും അനുസ്മരിച്ചു.

1984 ഒക്ടോബർ 14 -ാം തിയതി പാറ്റ്ന യിൽ നടത്തിയ കോൺഗ്രസ് സേവാദൾ റാലിയിൽ പങ്കെടുക്കുവാൻ പോകും വഴിയിൽ ട്രെയിനിൽ നിന്ന് വീണ് അപകടത്തിൽപ്പെട്ട് മരിച്ച സേവാദൾ കോൺഗ്രസ് ഭടന്മാരായിരുന്ന വടക്കയിൽ ജോയി കുട്ടിയുടേയും , ആലക്കുളത്തിൽ ജോയിച്ചൻ്റെയും 42 -ാ മത് ചരമവാർഷികം ആചരണത്തിനാണ് ഈ വർഷവും സേവാദൾ നേതൃത്വം കൊട്ടിയൂരിലെത്തിയത്. ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോന പള്ളി സിമിത്തേരിയിലും, കൊട്ടിയൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിലേയും കല്ലറകളിൽ പുഷ്പാർച്ചനയും തുടർന്ന് കൊട്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അനുസ്മരണയോഗവും നടത്തി. സേവാദൾ കോൺഗ്രസ് സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സേവാദൾ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സേവാദൾ സംസ്ഥാന സെക്രട്ടറി വി. മോഹനൻ, സേവാദൾ സംസ്ഥാന സെക്രട്ടറി കെ എം ഗിരീഷ്, മൂസ പറമ്പിൽ ( ജില്ലാ സെക്രട്ടറി) സുധീർ, അനന്ദൻ , പ്രഭാകരൻ, ഇന്ദിര ശ്രീധരൻ, കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് ജോണി ആമക്കാട്ട്, ഡിസിസി സെക്രട്ടറി പി.സി. രാമകൃഷ്ണൻ, കൊട്ടിയൂർപഞ്ചായത്ത് പ്രസിഡണ്ട് സിസ്സിലി കണ്ണംന്താനം, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം ജില്ലാ പഞ്ചായത്ത് അംഗം ജയ്‌സൻ കാരക്കാട്ട് എന്നിവർ അനുസ്മരണ സന്ദേശം നൽകി.

The Seva Dal soldiers of Kottiyoor were commemorated for the 42nd year.

Related Stories
സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

Oct 14, 2026 01:53 PM

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും...

Read More >>
പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

Oct 14, 2026 08:03 AM

പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

പേരാവൂർ ഇന്ന് ബീക്കൺ...

Read More >>
കൊട്ടിയൂർ ബീക്കൺ

Oct 14, 2026 07:25 AM

കൊട്ടിയൂർ ബീക്കൺ

കൊട്ടിയൂർ...

Read More >>
മോക്ഡ്രില്ലിൽ കൗതുകം പൂണ്ട് നെടുംപുറംചാൽ

Oct 14, 2026 06:11 AM

മോക്ഡ്രില്ലിൽ കൗതുകം പൂണ്ട് നെടുംപുറംചാൽ

മോക്ഡ്രില്ലിൽ കൗതുകം പൂണ്ട്...

Read More >>
കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

Oct 12, 2026 11:10 AM

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി...

Read More >>
കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

Oct 10, 2026 06:53 AM

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി...

Read More >>
Top Stories